54 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍; കൊടുങ്ങല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ രാകേഷ് മൂന്നാമതും പിടിയില്‍

single-img
28 November 2019

കള്ളനോട്ടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍പ് രണ്ടുതവണ അറസ്റ്റിലായിട്ടുള്ള ബിജെപി പ്രവര്‍ത്തകന്‍ കള്ളനോട്ടുമായി വീണ്ടും അറസറ്റില്‍. ഇത്തവണ 54 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായാണ് കൊടുങ്ങല്ലൂര്‍ സ്വദേശി രാകേഷ് വീണ്ടും പിടിയിലായത്.തൃശൂര്‍ അന്തിക്കാട് പോലീസാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്.

കൈയ്യിലുണ്ടായിരുന്ന 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെടുക്കുകയും ചെയ്തു.

ഇവരെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഒടുവിലാണ് രാകേഷിനെ പോലീസ് പിടികൂടിയത്. മുന്‍പ് രാകേഷ് യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റും ബിജെപി ബൂത്ത് പ്രസിഡന്റുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.