കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം സിനിമയാകുന്നു; ചിത്രത്തിലെ വീഡിയോ ഗാനമെത്തി

single-img
28 November 2019

പ്രശസ്ത കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം സിനിമയാകുന്നു. കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കരും, മകന്‍ നിഖിലുമാണ് പ്രധാന വേഷത്തിലെത്തുന്നത്.ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കലാമണ്ഡലം ഹൈദരാലി’ എന്നാണ് ചിത്രത്തിന്റെ പേര്.

അജു കെ നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ. മതേതരത്വം നിറഞ്ഞ ഹൈദരാലിയുടെ ജീവിതമാണ് സിനിമയിലൂടെ പുനഃരാവിഷ്‌കരിക്കുന്നത്. നിഖിലും രഞ്ജി പണിക്കരും ചിത്രത്തില്‍ കലാമണ്ഡലം ഹൈദരാലിയുടെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങള്‍ അവതരിപ്പിക്കുന്നു. ചിത്രം ഉടന്‍ പ്രദര്‍ശന ത്തിനെത്തും.