കശ്മീരില്‍ ഇസ്രായേല്‍ മാതൃക നടപ്പാക്കണമെന്ന് ഇന്ത്യന്‍ നയതന്ത്രപ്രതിനിധി

single-img
28 November 2019

ദില്ലി: കശ്മീരില്‍ ഇസ്രായേല്‍ മാതൃക സ്വീകരിക്കണമെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയും യുഎസ് ഇന്ത്യന്‍ എംബസിയിലെ കൗണ്‍സില്‍ ജനറല്‍ മാനേജര്‍ സന്ദീപ് ചക്രവര്‍ത്തി. ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയിലാണ് അദേഹത്തിന്റെ പ്രസ്താവന. പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴിയാണ് പുറത്തെത്തിയത്.

കശ്മീര്‍ പണ്ഡിറ്റുകള്‍ പങ്കെടുത്ത പരിപാടിയിലാണ് ഈ പ്രസ്താവന. താന്‍ കരുതുന്നത് കസ്മീരിലെ സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്നതാണ്. അങ്ങിനെ സംഭവിച്ചാല്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്ക് തിരിച്ചുപോകാം. സുരക്ഷ നമുക്ക് തിരിച്ചുപിടിക്കാനും കഴിയും. കാരണം ലോകത്ത് നിലവില്‍ അത്തരമൊരു മോഡല്‍ ലഭ്യമാണ്. 1986ല്‍ കശ്മീരില്‍ നിന്ന് പാലായനം ചെയ്ത പണ്ഡിറ്റുകളെ ഉദ്ധരിച്ചാണ് അദേഹം പരാമര്‍ശിച്ചത്.

ആ മോഡല്‍ നാം പിന്തുടരാത്തത് എന്തുകൊണ്ടാണെന്ന് താന്‍ ചോദിക്കുകയാണ്. പശ്ചിമേഷ്യയില്‍ അത് സംഭവിച്ചിട്ടുണ്ട്. ഇസ്രായേലികള്‍ക്ക് അത് സാധിക്കുമെങ്കില്‍ നമുക്കും അത് സാധിക്കണം. ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയനേതൃത്വം അതിന് പ്രതിജ്ഞാബദ്ധരാണെനനും അദേഹം പറയുന്നു. ഇന്ത്യയുടെ സഹിഷ്ണുത മറ്റുള്ളവര്‍ ചൂഷണം ചെയ്യുകയാണെന്നും സന്ദീപ് ചക്രവര്‍ത്തി പറഞ്ഞു. സന്ദീപ് ചക്രവര്‍ത്തിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തി.