ഗോഡ്സെ രാജ്യസ്നേഹിയല്ല: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

single-img
28 November 2019

ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയല്ല എന്നും ഇത്തരം ചിന്തകളെ ബിജെപി നിഷേധിക്കുന്നു എന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കഴിഞ്ഞദിവസം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ച ബിജെപിഎംപി പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയുടെ പ്രത്യയശാസ്ത്രങ്ങള്‍ മുമ്പത്തേക്കാള്‍ പ്രസക്തമാണ് ഇപ്പോഴെന്നും അദ്ദേഹം രാജ്യത്തിന്‍റെ മാര്‍ഗദര്‍ശിയാണെന്നുംമന്ത്രി ഇന്ന് പാർലമെന്റിൽ പറഞ്ഞു. ഇന്നലെയായിരുന്നു എസ്പിജി നിയമഭേദഗതി ബില്ലിന്‍റെ ചര്‍ച്ചക്കിടെ പ്രഗ്യാ സിംഗ് തന്‍റെ വിവാദ നിലപാട് ആവര്‍ത്തിച്ചത്.

പ്രസ്താവന വിവാദമായതോടെ പ്രഗ്യയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കിയിരുന്നു. തുടർന്ന് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് നിലപാടെടുത്ത പ്രഗ്യാ സിംഗ് ഠാക്കൂര്‍ എംപിക്കെതിരെ ശാസനാ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് അയക്കുകയും ചെയ്തു.