24 മണിക്കൂറില്‍ 57 ലക്ഷം കാഴ്ചക്കാര്‍; ‘ദര്‍ബാറി’ലെ ‘ചുമ്മാ കിഴി’ ഗാനം യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമത്

single-img
28 November 2019

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്ത് പൊലീസ് വേഷത്തിലെത്തുന്ന ‘ദര്‍ബാര്‍’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 24 മണിക്കൂറി നുള്ളില്‍ 57 ലക്ഷത്തനുമേല്‍ കാഴ്ചക്കാരുമായി ഗാനം ഇപ്പോള്‍ യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതാണ്. ‘ചുമ്മാ കിഴി’ എന്ന ഗാനമാണ് വൈറലായിരിക്കുന്നത്.

അനിരുദ്ധ് സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് എസ് പി ബാലസുബ്രമണ്യമാണ്. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പൊങ്കല്‍ റിലീസ് ആയാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുക.