യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടു;അസാധാരണ നടപടി അഖിലേന്ത്യാ നേതൃത്വത്തിന്റേത്

single-img
27 November 2019

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടു. അഖിലേന്ത്യേ നേതൃത്വമാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ മുഴുവന്‍ ഘടകങ്ങളെയും പിരിച്ചുവിട്ടതായി അറിയിച്ചത്.സംഘടനാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് ഈ അസാധാരണ നടപടി. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി.

സംസ്ഥാനത്തെ നേതാക്കള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഹകരിക്കുന്നില്ല. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാമനിര്‍ദേശ പത്രിക ഇതുവരെ നേതാക്കള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പിനോട് സംസ്ഥാന നേതൃത്വത്തിന് എതിരാഭിപ്രായമാണ് ഉള്ളത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തുന്നത് വിഭാഗീയത മൂര്‍ച്ചിക്കാന്‍ കാരണമാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഈ വിഷയം ഹൈക്കമാന്റിന്റെ മുമ്പിലെത്തിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. നിലവില്‍ സംഘടനാ തെരഞ്ഞെടുപ്പുമായി സഹകരിക്കരുതെന്നും സംസ്ഥാന നേതാക്കള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി.