സത്യപ്രതിജ്ഞ നവംബര്‍ 28ന്‌ ; ഉദ്ധവ് താക്കറെ ഗവര്‍ണറെ കണ്ടു

single-img
27 November 2019

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ടു. എന്‍സിപി,കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ഗവര്‍ണറെ കണ്ടത്. മഹാവികാസ് ആഘാടി സഖ്യം സംബന്ധിച്ച വിവരങ്ങളും ഉദ്ധവ് താക്കറെയെ നേതാവായി തെരഞ്ഞെടുത്തുവെന്ന കാര്യങ്ങളും അടങ്ങുന്ന കത്തും ഗവര്‍ണര്‍ക്ക് കൈമാറി.

നവംബര്‍ 28ന് വ്യാഴാഴ്ച ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അറിയിച്ചു. ശിവാജി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു. എന്‍സിപി നേതാവ് ജയന്ത് പാട്ടിലാണ് നിയസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയും പേര് ത്രികക്ഷി സഖ്യത്തിന്റെ നിയമസഭാ കക്ഷി യോഗത്തില്‍ നിര്‍ദേശിച്ചത്. സോണിയാഗാന്ധിയ്ക്കും ശരദ് പവാറിനും നന്ദി പറയുന്നതായും ഉദ്ധവ് താക്കറെ അറിയിച്ചു. മഹാരാഷ്ട്രയിലെ കര്‍ഷകരുട കണ്ണീര്‍ ഒരുമിച്ച് തന്നെ തുടച്ചുമാറ്റാമെന്നും അദേഹം പ്രസ്താവിച്ചു.