യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യമില്ല

single-img
27 November 2019

കൊച്ചി: കോഴിക്കോട് വിദ്യാര്‍ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ കേസില്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. അറസ്റ്റിലായ അലന്‍ ഷുഹൈബിന്റേയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ജാമ്യം നല്‍കരുതെന്ന്​ ഹൈകോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു. കേസില്‍ മൂന്നാമതൊരാള്‍ കൂടി പിടിയിലാകാനുണ്ട്​. അന്വേഷണം പുരോഗമിക്കുകയാണ്​. ഈയൊരു സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നാണ്​ പ്രോസിക്യൂഷന്‍ വാദം.

മാവോയിസ്​റ്റ്​ സംഘടനകളുമായി ബന്ധമില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന്​
ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.