പി ചിദംബരത്തിന്റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

27 November 2019

ഡല്‍ഹി :കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം നല്കിയ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ഐഎന്‍എക്സ് മീഡിയ എന്‍ഫോഴ്സ്മെന്റ് കേസിലാണ് ഹര്‍ജി നല്‍കിയത്.
ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഇപ്പോള്‍ ജാമ്യംനല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം.കസ്റ്റഡി കാലാവധി നീട്ടണമെന്ന് എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടും.
ചിദംബരത്തെ ഇന്ന് പ്രത്യേക കോടതിയില്‍ ഹാജരാക്കും. ഇന്ന് ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഇന്ന് സന്ദര്‍ശിക്കും.