ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമില്ല: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍

single-img
27 November 2019

നിലവിൽ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറവാണെങ്കിലുംസാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യസഭയിൽ. രാജ്യം കടന്നുപോകുന്നത് രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് എന്ന കോൺഗ്രസ് ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

രാജ്യത്തിന്റെസമ്പദ് വ്യവസ്ഥയിലെ താഴ്ന്ന വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാന്‍ 32ഇന നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ടെന്നും നിര്‍മല സീതാരാമൻ പറഞ്ഞു. കേന്ദ്ര സർക്കാരിന് ജിഎസ്ടിയിലൂടെ വരുമാനമായി ആകെ ലഭിക്കേണ്ട 6.63 ലക്ഷം കോടിയില്‍ നിന്നും 3.26ലക്ഷം കോടി രൂപ രൂപ ഏഴു മാസം കൊണ്ട് സമാഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2009-2014 കാലഘട്ടത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനമായിരുന്നത് 2014-2019 കാലത്ത് 7.5 ശതമാനമായി ഉയര്‍ന്നതായും മന്ത്രി വ്യക്തമാക്കി. അതേപോലെ തന്നെ പൊതുമേഖലാ ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികൾ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് എന്നും മന്ത്രി പറഞ്ഞു.