സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബിജെപിയും സിപിഐഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ട്;ബിന്ദുഅമ്മിണിക്കൊപ്പമെന്ന് കെആര്‍ മീര

single-img
27 November 2019

സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ സിപിഐഎം,ബിജെപിയും കോണ്‍ഗ്രസും ഒരുപോലെയെന്ന് എഴുത്തുകാരി കെആര്‍ മീര. ശബരിമല ദര്‍ശനത്തിന് ശ്രമിച്ച ബിന്ദുഅമ്മിണിക്ക് നേരെ മുളക് സ്്രേപ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് എഴുത്തുകാരിയുടെ പ്രതികരണം. ബിന്ദു അമ്മിണി മുളക് സ്്രേപ ഏറ്റുവാങ്ങിയത് നവകേരളത്തിനായാണെന്നും അവര്‍ പറഞ്ഞു.

അക്രമികളുടെ വര്‍ഗസ്നേഹവും സംഘബോധവും എടുത്തുപറയേണ്ടതാണ്. അതിക്രമം അനിവാര്യതയാണെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കും. തുല്യനീതി എന്ന ആശയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അവര്‍ ഇനിയും മുളക് പൊടി വിതറും. മുളകുപൊടി ഇരന്നുവാങ്ങിയതാണെന്നും അതി് മഹാകുളിര്‍മയാണെന്നും നാടകമാണെന്നുമൊക്കെ ഇവര്‍ വാദിച്ചുകൊണ്ടിരിക്കുമെന്നും മീര പറയുന്നു.
നാലുപേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദു അമ്മിണിക്ക് നാമം ജപിച്ച് നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു. താന്‍ ബിന്ദുവിനോടൊപ്പമാണെന്നും കൂട്ടിച്ചേര്‍ത്താണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.