കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി ഒഴുക്കുന്നത് കോടികൾ; പണത്തോട് മത്സരിക്കാന്‍ കഴിയില്ലെന്ന് കോൺഗ്രസ്

single-img
27 November 2019

അടുത്തമാസം അഞ്ചിന് കര്‍ണാടക നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി ബിജെപി കോടികള്‍ ഒഴുക്കുന്നതായി ആരോപിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്. ഇത്തരത്തില്‍ ഒഴുക്കുന്ന പണത്തിന് മുന്നില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

” തെരഞ്ഞെടുപ്പിലേക്കായി കോടിക്കണക്കിന് രൂപയാണ് ബിജെപി ചിലവഴിക്കുന്നത്. അതിനോട് മത്സരിക്കാന്‍ കോണ്‍ഗ്രസിന് ആവില്ല. അവര്‍ മതത്തിന്റേയും ജാതിയുടേയും അടിസ്ഥാനത്തില്‍ വോട്ട് തേടുന്നു. നിങ്ങള്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പരസ്യമായി ലിംഗായത്തുകളോട് ആവശ്യപ്പെടുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്.” – സിദ്ധരാമയ്യ പറഞ്ഞു.

മഹാരാഷ്ട്രയില്‍ തകര്‍ന്നതോടെ ബിജെപിയെ സംബന്ധിച്ച് കര്‍ണാടക രാഷ്ട്രീയത്തില്‍ യെദിയൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. ഇക്കുറി കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരുടെ പിന്തുണയിലാണ് സംസ്ഥാനത്ത് യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറിയത്. വിശ്വാസ വോട്ടെടുപ്പ് നടന്നപ്പോള്‍ പങ്കെടുക്കാതെ മാറി നിന്ന് ബിജെപിയെ സഹായിക്കുകയായിരുന്നു വിമത എംഎല്‍എമാര്‍ ചെയ്തത്.