കനകമലക്കേസ്; പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി

single-img
27 November 2019

കൊച്ചി: കണ്ണൂര്‍ കനകമല കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കുള്ള ശിക്ഷ കൊച്ചി എന്‍ഐഎ കോടതി പ്രഖ്യാപിച്ചു. ഒന്നാം പ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം,രണ്ടാംപ്രതി തൃശൂര്‍ സ്വദേശി സാലിഹ് മുഹമ്മദിന് 10 വര്‍ഷവും കഠിനതടവാണ് വിധിച്ചിരിക്കുന്നത്.

മൂന്നാംപ്രതിയായ കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് 7 വര്‍ഷം തടവും നാലാംപ്രതി കുറ്റ്യാടി സ്വദേശി എന്‍കെ റാഷിദിന് 3 വര്‍ഷം തടവും അഞ്ചാംപ്രതി തിരൂര്‍ സ്വദേശി സഫ്വാന് എട്ടുവര്‍ഷം തടവും എട്ടാംപ്രതി കാസര്‍കോട് സ്വദേശി മൊയ്നുദ്ദീന് മൂന്ന് വര്‍ഷവും തടവ് ശിക്ഷ വിധിച്ചു.

ആറാംപ്രതി കുറ്റ്യാടി സ്വദേശി ജാസിമിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 2016നാണ് കേസിനാസ്പദമായ സംഭവം. കനകമലയില്‍ ഐഎസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവെന്നാണ് കേസ്. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന് കോടതി പ്രഖ്യാപിച്ചു. കേസിലെ ഏഴാം പ്രതി സജീര്‍ ഭീകരപ്രവര്‍ത്തനത്തിനിടെ അഫ്ഗാനില്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. മറ്റൊരു പ്രതി സുബ്ഹാനി ഹാജ മൊയ്തീന്റെ വിചാരണ തുടരുകയാണ്.