‘ഞാന്‍ തേടും താരം’; ഡ്രൈവിങ് ലൈസന്‍സിലെ ആദ്യഗാനമെത്തി

single-img
27 November 2019

പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു.’ഞാന്‍ തേടും താരം’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്

സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസാണ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.