മഹാരാഷ്ട്രയിലെ ശിവസേന – എന്‍സിപി -കോണ്‍ഗ്രസ് സഖ്യം; പിന്തുണയ്ക്കില്ലെന്ന് സിപിഎം

single-img
27 November 2019

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്ന ശിവസേന -എന്‍സിപി -കോണ്‍ഗ്രസ് മുന്നണിയായ മഹാ അഘാഡി സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് സിപിഎം. ഈ മാസം 28ന് അധികാരം ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിന് സിപിഎം പിന്തുണ നല്‍കിയെന്ന തരത്തില്‍ പുറത്തുവന്ന മാധ്യമവാര്‍ത്ത സംസ്ഥാനത്തെ സിപിഎം നേതാവ് പ്രീതി ശേഖര്‍ തള്ളിക്കളഞ്ഞു.

മഹാരാഷ്ട്രയില്‍ സിപിഎം മഹാവികാസ് അഘാഡി സഖ്യത്തെ പിന്തുണച്ച് ഗവര്‍ണര്‍ക്ക് ഒരു കത്തും നല്‍കിയിട്ടില്ലെന്നും പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അല്പസമയത്തിനകം പാര്‍ട്ടി ഔദ്യോഗിക പ്രസ്താവന ഇറക്കുമെന്നും ഡിവൈഎഫ്ഐയുടെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി കൂടിയായ പ്രീതി ശേഖര്‍ അറിയിച്ചു.