ശബരിമല: ഹൃദയസ്തംഭനത്തെ തുടർന്ന് തീര്‍ത്ഥാടകന്‍ മരിച്ചു

single-img
27 November 2019

ശബരിമലയിൽ ദർശനത്തിനായി എത്തിയ തീര്‍ത്ഥാടകന്‍ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. ആന്ധ്രാ പ്രദേശിലെ വിജയനഗര്‍ സ്വദേശി കാമേശ്വരറാവു(40) ആണ് മരിച്ചത്.

ഇദ്ദേഹം ഇന്ന് രാവിലെ 11.15ന് നീലിമല കയറവെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. പമ്പാ പോലീസാണ് മരണവിവരം അറിയിച്ചത്. ആന്ധ്രയില്‍ നിന്നും തീര്‍ത്ഥാടനത്തിനായി എത്തിയ 28 പേരങ്ങുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് കാമേശ്വരറാവു.