സ്കൂൾ വളപ്പിൽ അപകടകരമായി ഓടിച്ച് ബസിന്റെ അഭ്യാസ പ്രകടനം; നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

single-img
27 November 2019

വിനോദയാത്ര പോകാനായി വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസ് സ്കൂൾ വളപ്പിൽ അപകടകരമായി ഓടിച്ച് അഭ്യാസ പ്രകടനം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിലാണ് സംഭവം നടന്നത്. ബസിന്റെ ഒപ്പം തന്നെ ബൈക്കിലും കാറിലും വിദ്യാര്‍ത്ഥികൾ നടത്തിയ അഭ്യാസ പ്രകടനത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു.

സോഷ്യൽ മീഡിയകളിൽ വഴി പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബസ്കസ്റ്റഡിയിലെടുത്തേക്കും. വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത. നിലവിൽ വിനോദയാത്രയ്ക്ക് പോയ സംഘം നാളെയാണ് തിരിച്ചെത്തുക. അതിന് ശേഷമായിരിക്കും നടപടികൾ ഉണ്ടാകുക.