ഡിസംബര്‍ 9നകം അയോധ്യാകേസില്‍ പുന:പരിശോധനാ ഹര്‍ജി:മുസ്ലിം വ്യക്തിനിയമബോര്‍ഡ്

single-img
27 November 2019

അയോധ്യാകേസില്‍ സുപ്രിംകോടതി വിധിക്കെതിരെ ഡിസംബര്‍ 9ന് മുമ്പ് പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോര്‍ഡ്. ഹര്‍ജി നല്‍കില്ലെന്ന് കേസിലെ പ്രധാനകക്ഷികളിലൊരാളായ സുന്നി വഖഫ് ബോര്‍ഡിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലിംവ്യക്തിനിയമബോര്‍ഡ് നിയമപോരാട്ടം തുടരാന്‍ തീരുമാനിച്ചത്. അഞ്ച് മുസ്ലിംകക്ഷികളാണ് പുന:പരിശോധനാ ഹര്‍ജി നല്‍കുന്നത്.

കേസില്‍ നിന്ന് പിന്‍വാങ്ങുന്ന സുന്നിവഖഫ് ബോര്‍ഡിന്റെ നിലപാട് നിയമപരമായി തങ്ങളെ ബാധിക്കില്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡിന്റെ ട്വീറ്റ് വ്യക്തമാക്കുന്നു.എല്ലാ മുസ്ലിം സംഘടനകളുടെയും പിന്തുണയുണ്ടെന്നും വ്യക്തിനിയമബോര്‍ഡ് വ്യക്തമാക്കി.