സ്വന്തം എംഎല്‍എയെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ ശിപാര്‍ശ

single-img
27 November 2019

സ്വന്തം പാര്‍ട്ടിയുടെ എംഎല്‍എയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് യുപി സ്പീക്കര്‍ക്ക് കോണ്‍ഗ്രസിന്റെ കത്ത്. റായ്ബറേലി എംഎല്‍എ അദിതി സിങ്ങിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയസഭാ കക്ഷി നേതാവ് ആരാധന മിശ്രയാണ് കത്ത് നല്‍കിയത്.

ഒക്ടോബര്‍ രണ്ടിന് പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അദിതി സിങ് പങ്കെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത 48 മണിക്കൂര്‍ പ്രത്യേക സമ്മേളനം കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ബഹിഷ്‌കരിച്ചിരുന്നു. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കരുത് എന്നു കാട്ടി പാര്‍ട്ടി എം.എല്‍.എമാര്‍ക്കു കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു. ഇതു മറികടന്നാണ് അദിതി സമ്മേളനത്തില്‍ പങ്കെടുത്തത്.ഈ വിഷയത്തില്‍ പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടും എംഎല്‍എ മറുപടി നല്‍കിയിരുന്നില്ല.കൂടാതെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണ അറിയിച്ച് അദിതി പ്രസ്താവന നടത്തിയതും വിവാദമായിരുന്നു.