പ്രണയം നിരസിച്ചതിന്‍റെ പേരിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; യുവതി പിടിയിൽ

single-img
27 November 2019

പ്രണയം നിരസിച്ചതിനെ പേരിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി പോലീസ് പിടിയിൽ. ഒഡീഷയിലെ ഘട്ടക്കിലായിരുന്നു സംഭവം. യുവതി തന്നോട് നടത്തിയ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടർന്നാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.

അതേസമയം പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും സൂചനയുണ്ട്. ഡീഷയിലെ ജഗത്ത്പൂർ സ്വദേശിയായ അലേഖ് ബാരിക്ക് എന്ന യുവാവിന്റെ നേർക്കാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്. ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് യുവാവിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.

സംഭവം നടന്ന ഉടന്‍ തന്നെ യുവതിയെ ജഗത്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയ പെൺകുട്ടിക്ക് തന്നോട് പ്രണയമായിരുന്നുവെന്നും എന്നാൽ തനിക്ക് തിരികെ അങ്ങിനെ ഉണ്ടായിരുന്നില്ലെന്നും യുവാവ് പറഞ്ഞു. എന്നാല്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് ഘട്ടക്ക് ഡിസിപി അഖിലേശ്വർ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.