ടൂത്ത് പേസ്റ്റിന് പകരം ഉപയോഗിച്ചത് എലിവിഷം; 57കാരിയുടെ മരണത്തില്‍ ദുരൂഹത

single-img
26 November 2019

പല്ല് തേക്കാനായി ടൂത്ത് പേസ്റ്റിന് പകരം അബദ്ധത്തില്‍ എലിവിഷം ഉപയോഗിച്ചതിനെ തുടർന്ന് 57കാരി മരിച്ചു. കർണാടകയിൽ ഉഡുപ്പിയിലെ മാല്‍പെയിലാണ് സംഭവം. ലീല കര്‍ക്കരെ എന്ന സ്ത്രീയ്ക്കാണ് ഈ മാസം 19ന് അബദ്ധം സംഭവിച്ചത്.

ടൂത്ത് പേസ്റ്റിന് പകരം എടുത്തത് എലിവിഷമാണ് എന്ന് മനസ്സിലാക്കിയ ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് ഇവർ മരിക്കുന്നത്.

എലിവിഷം പേസ്റ്റിന്റെ രൂപത്തില്‍ ഉപയോഗിക്കുമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും ടൂത്ത് പേസ്റ്റിന് അടുത്താണ് എലിവിഷം വെച്ചിരുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു. ലീല കര്‍ക്കരെയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.