തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും ശബരിമലയിലേക്കുള്ള പാതയില്‍;പമ്പയില്‍ തടയുമെന്ന് പൊലീസ്

single-img
26 November 2019

തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിനായി പുറപ്പെട്ടു. ബിന്ദുഅമ്മിണിയും ഭൂമാതാബ്രിഗേഡിലും അഞ്ചംഗങ്ങളും അടക്കമുള്ള സംഘമാണ് ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തിയും സംഘവും കോട്ടയം വഴിയാണ് യാത്ര തിരിച്ചിരിക്കുന്നത്. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ തിരിച്ചിരിക്കുന്നത്.ഇന്ന് ഭരണഘടനാ ദിനാണ്. അത് അനുവദിക്കുന്ന അവകാശം തങ്ങള്‍ നേടിയെടുക്കുമെന്നും പോലീസ് തടഞ്ഞാല്‍ എന്തുകൊണ്ട് ഭരണഘടനാ അവകാശം നിറവേറ്റാന്‍ സാധിക്കുന്നില്ലെന്ന് കേരള സര്‍ക്കാര്‍ എഴുതിത്തരണമെന്നും തൃപ്തി അറിയിച്ചു.

ഇത്തവണ എന്തുവന്നാലും ശബരിമല സന്ദര്‍ശനം പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം തൃപ്തി ദേശായിയെയും സംഘത്തെയും പമ്പയില്‍ വെച്ച് തടഞ്ഞ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കാനാണ് പൊലീസിന്റെ തീരുമാനം. കാരണം നേരത്തെ എത്തിയ സ്ത്രീകളെ പറഞ്ഞുമനസിലാക്കി തിരിച്ചയക്കുകയായിരുന്നു .കഴിഞ്ഞ തവണ തൃപ്തി ദേശായി ശബരിമല സന്ദര്‍ശിക്കാനെത്തിയപ്പോള്‍ വന്‍ പ്രതിഷേധമായിരുന്നു ശബരിമലയില്‍ ഉണ്ടായത്. ഇതേതുടര്‍ന്ന് ഇവര്‍ തിരിച്ചുപോകുകയായിരുന്നു.