തൃപ്തി ദേശായിയെ കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ചു

single-img
26 November 2019

കൊച്ചി: ശബരിമലയിലേക്ക് തിരിച്ച ആക്ടിവിസ്റ്റ് തൃപ്തി ദേശായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി.സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് തൃപ്തിയെ കമ്മീഷണര്‍ ഓഫീസിലെത്തിച്ചത്. കമ്മീഷണര്‍ ഓഫീസ് പരിസരത്ത് പ്രതിഷേധവുമായി നിരവധിപ്പേര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

എന്തുവന്നാലും ദര്‍ശനം നടത്തിയേ അടങ്ങൂ എന്ന നിലപാടിലാണ് തൃപ്തി ദേശായി. പൊലീസുമായി ചര്‍ച്ച നടത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും തൃപ്തി പറഞ്ഞു. ബിന്ദു അമ്മിണിയും തങ്ങളോടൊപ്പമുണ്ടെന്ന് തൃപ്തി പറഞ്ഞു.

ഏഴുപേരടങ്ങുന്ന സംഘമായാണ് തൃപ്തി ദേശായി ശബരിമലയിലേക്ക് തിരിച്ചത്. കൊച്ചിയില്‍ നിന്ന് കോട്ടയം വഴി പോകാനായിരുന്നു തീരുമാനം.