ഭാര്യയുമായി അവിഹിതം ആരോപിച്ച് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി

single-img
26 November 2019

തൃശൂര്‍: ഭാര്യയുമായി അവിഹിതമുണ്ടെന്ന് പറഞ്ഞുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു. മദ്യപിക്കുന്നതിനിടിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.തൃശൂര്‍ ചേര്‍പ്പിന് സമീപം വെങ്ങിണിശ്ശേരിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബീഹാര്‍ സ്വദേശി ശിവനാഥ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഗേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇരുവരും ബീഹാര്‍ സ്വദേശികളാണ്.

ശിവ്നാഥ് സുഹൃത്തുക്കളുമൊത്ത് രാഗേഷ് കുമാറിന്റെ താമസസ്ഥലത്തെത്തി ഒരുമിച്ച് മദ്യപിച്ചു. ഇടയ്ക്ക് രാഗേഷ് കുമാറിന്റെ ഭാര്യയുമായി ശിവനാഥിന് ബന്ധമുണ്ടെന്നന്ന പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി. വാക്കേറ്റം കൂടിയപ്പോള്‍ രാഗേഷ്‌കുമാര്‍ വെട്ടുകത്തിയെടുത്ത് ശിവനാഥിന്റെ തലയ്ക്കുവെട്ടുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ശിവനാഥിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇയാള്‍ മരണപ്പെട്ടു. വെട്ടുകത്തി സമീപത്തെ കിണറ്റിലെറിഞ്ഞ് രാഗേഷ് ഓടിപ്പോയി. പ്രതിയെ പിന്നീട് തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.