മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി

single-img
26 November 2019

മഹാരാഷ്ട്ര നിയമസഭയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. നിയമസഭയിൽ അടിയന്തിരമായി പ്രോടെം സ്പീക്കറെ നിയമിക്കണമെന്നും വൈകുന്നേരം 5 മണിക്ക് മുൻപ് വിശ്വാ‍സ വോട്ടെടുപ്പ് നടത്തണമെന്നും ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

വോട്ടെടുപ്പ് ലൈവായി വീഡിയോയിൽ ചിത്രീകരിക്കണമെന്നും അത് ടെലികാസ്റ്റ് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. ഓപ്പൺ ബാലറ്റിലൂടെയായിരിക്കണം വിശ്വാസവോട്ടെടുപ്പ്.

ഗവർണറുടെ തീരുമാനം ശരിയാണോയെന്ന് കോടതി പരിശോധിക്കുമെന്നും പാർട്ടികൾ അവരുടെ സബ്മിഷൻ എട്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.