‘കാത്തിരുന്ന് കാണാം’; വിശ്വാസ വോട്ടെടുപ്പില്‍ പ്രതീക്ഷയോടെ സോണിയാഗാന്ധി

single-img
26 November 2019

ഡല്‍ഹി: മഹാരാഷ്ട്രയില്‍ നാളെ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ‘വിശ്വാസ വോട്ടെടുപ്പില്‍ ഞങ്ങള്‍ തന്നെ വിജയിക്കും. കാത്തിരുന്ന് കാണാം’- എന്നായിരുന്നു സോണിയയുടെ പ്രതികരണം.

എന്‍.സി.പിയും ശിവസേനയും കോണ്‍ഗ്രസും ചേര്‍ന്ന മഹാരാഷ്ട്ര വികാസ് അഘാഡി സഖ്യം 162 എം.എല്‍.എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.വിശ്വാസവോട്ടെടുപ്പ് നാളെ രാവിലെ 11 മണിക്ക് നടത്തണമെന്നാണ് സുപ്രിം കോടതി അറിയിച്ചത്. സമയം നീട്ടിനല്‍കണമെന്ന ആവശ്യം തള്ളിയാണ് സുപ്രിംകോടതിയുടെ ഉത്തരവ്.