സിനിമാ പ്രമോഷനായി വിദേശയാത്രയ്ക്ക് ദിലീപിന് അനുമതി

single-img
26 November 2019

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും പ്രമുഖമലയാള സിനിമാതാരവുമായ ദിലീപിന്റെ പാസ്‌പോര്‍ട്ട് താല്‍കാലികമായി വിട്ടുനല്‍കാന്‍ കോടതിയുടെ നിര്‍ദേശം. പുതിയ സിനിമയുടെ പ്രചരണപരിപാടികളുടെ ഭാഗമായി വിദേശയാത്ര അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചിരിക്കുകയാണ് കോടതി.

കൊച്ചി സിബിഐ കോടതിയാണ് ദിലീപിന്റെ അപേക്ഷ അനുവദിച്ചത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെ ദിലീപിന്റെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിരുന്നു. വിദേശയാത്രകള്‍ക്കൊന്നും പ്രതികള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിരുന്നില്ല. അതേസമയം യാത്ര അവസാനിച്ച് തിരിച്ചെത്തി ഡിസംബര്‍ രണ്ടിന് തന്നെ പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ ഹാജരാക്കാനും കൊച്ചി സിബിഐ കോടതി നിര്‍ദേശിച്ചു.