വി. മുരളീധരനും കെ. സുരേന്ദ്രനുമെതിരെ പരാതി

single-img
26 November 2019

പാലക്കാട് : വാളയാര്‍ കേസിലെ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പൊലീസില്‍ പരാതി. വാളയാറിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പാലക്കാട് എസ്.പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കെ.പി.സി.സി ഒ.ബി.സി വിഭാഗം ചെയര്‍മാനും, പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റുമായ സുമേഷ് അച്യുതനാണ് പൊലീസിനെ സമീപിച്ചത്.വാളയാറിലെ സഹോദരിമാരുടെ രക്ഷിതാക്കളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാല്‍ കേന്ദ്ര മന്ത്രി വി.മുരളീധരന്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം.