വാട്സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന : ആലപ്പുഴയില്‍ യുവാവ് അറസ്റ്റില്‍

single-img
26 November 2019

ആലപ്പുഴ : ആലപ്പുഴയില്‍ വാട്‌സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന നടത്തിയ യുവാവ് അറസ്റ്റില്‍. ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തു നിന്ന് പിടികൂടിയ ഇയാളില്‍ നിന്ന് രണ്ടര കിലോ കഞ്ചാവും പിടിച്ചെടുത്തു

തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിന്‍ വഴിയാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് വില്പന നടത്തുന്നത്. നൂറു കണക്കിന് ആളുകളുള്ള ഈ ഗ്രൂപ്പിലെ മെസേജുകള്‍ക്ക നുസരിച്ച് ഇയാള്‍ ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുക യാണ് പതിവെന്ന് എക്‌സൈസ് ഓഫീസര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളും പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നതാണ് ഈ വാട്‌സാപ്പ് ഗ്രൂപ്പ്. ഈ ഗ്രൂപ്പ് ഉപയോഗിച്ച് കൂടുതല്‍ ആളുകളെ കണ്ടെത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്.