റിലീസിനൊരുങ്ങി മാമാങ്കം; ആരാധകര്‍ക്ക് മൂവി വൗച്ചറുമായി അണിയറപ്രവര്‍ത്തകര്‍

single-img
26 November 2019

മമ്മൂട്ടി ചരിത്ര നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ റിലീസിനൊരുങ്ങുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഡിസംബര്‍ 12ന് ചിത്രം റിലീസ ചെയ്യും. റിലീസിനോടനുബന്ധിച്ച് ഇപ്പോഴിതാ ആരാധകര്‍ക്കായി മറ്റൊരു സുവര്‍ണാവസരം കൂടി് മാമാങ്കം ടീം ഒരുക്കിയിരിക്കുന്നു. ബുക്ക് മൈ ഷോയുമായി ചേര്‍ന്ന് വ്യത്യസ്ത പ്രൊമോഷനുമായാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്.

ബുക്ക് മൈ ഷോയില്‍ നിന്ന് 200 രൂപയുടെ മാമാങ്കം മൂവി വൗച്ചര്‍ വാങ്ങിയാല്‍ മാമാങ്കം ടിക്കറ്റിന് 100 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ഡിസംബര്‍ 5 വരെ മൂവി വൗച്ചര്‍ സ്വന്തമാക്കുന്ന വര്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുക. ബുക്ക് മൈ ഷോ ആപ്പില്‍ നിന്നും വൗച്ചര്‍ സ്വന്തമാക്കാം. ഈ വൗച്ചര്‍ നിങ്ങളുടെ രജിസ്റ്റേഡ് ഇമെയില്‍ ഐഡി അല്ലെങ്കില്‍ ഫോണ്‍ നമ്പരില്‍ വരും. ഇതിലെ വൗച്ചര്‍ കോഡ് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയാല്‍ 100 രൂപ ഇളവ് ലഭിക്കും. മാമാങ്കം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരമൊരു പ്രമോഷന്‍ നടത്തുന്നത്.