മദ്രാസ് ഐഐടിയില്‍ 14 ആത്മഹത്യകള്‍; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

single-img
26 November 2019

മദ്രാസ് ഐഐടിയില്‍ അടുത്തിടെ നടന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ മുഴുവന്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക് താന്ത്രിക് യുവജനതാദള്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അധ്യാപകരുടെ പീഡനത്തെ തുടര്‍ന്ന് ഫാത്തിമ ലത്തീഫ് എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 14 പേര്‍ മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവങ്ങളെല്ലാം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. നാളെ ഈ ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് വരും.