അഫ്ഗാനില്‍ 900 ഐഎസ് ഭീകരവാദികള്‍ കീഴടങ്ങി; 10 ഇന്ത്യക്കാരില്‍ മലയാളികളും

single-img
26 November 2019

ദില്ലി: അഫ്ഗാനിസ്ഥാനില്‍ നങ്ഹര്‍ പ്രവിശ്യയില്‍ 900 പേരടങ്ങുന്ന ഐഎസ് സംഘം സുരക്ഷാ സേനയ്ക്ക് മുമ്പാകെ കീഴടങ്ങിയെന്ന റിപ്പോര്‍ട്ട്. രണ്ടാഴ്ച മുമ്പ് കീഴടങ്ങിയ സംഘത്തില്‍ പത്ത് ഇന്ത്യക്കാരും ഇവരില്‍ മലയാളികളും ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കീഴങ്ങിയ ഇന്ത്യക്കാരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. അതേസമയം സംഘത്തില്‍ എത്ര മലയാളികളാണ് ഉള്ളത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇന്ത്യക്കാരായ ഐഎസുകാരെ കാബൂളിലേക്ക് മാറ്റിയിട്ടുണ്ട്. ഭീകരവാദികളുടെ താവളത്തില്‍ അഫ്ഗാന്‍ സുരക്ഷാ സേന നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇവരുടെ കീഴടങ്ങള്‍. നവംബര്‍ 12ന് തുടങ്ങിയ സൈനിക ഓപ്പറേഷനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം തന്നെ 93 ഐഎസുകാര്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ഇതില്‍ 13 പാക് പൗരന്മാരുമുണ്ട്. ഓരോരുത്തരെയും വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ശേഷം മാത്രമേ വിശദാംശങ്ങള്‍ പുറത്തുവിടാനാകുകയുള്ളൂവെന്നും അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.