സൈക്കിൾ ബ്രിഗേഡ്; ഒരു സമഗ്ര ആരോഗ്യവിദ്യാഭ്യാസ ഹരിത സാക്ഷരതാ യജ്ഞം

single-img
26 November 2019

പുതുതലമുറയെ പരിസ്ഥിതി ബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള പൗരന്മാരായി വാർത്തെടുക്കുന്നതിനായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ജില്ലാപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യവിദ്യാഭ്യാസഹരിത സാക്ഷരതയജ്ഞമാണ് സൈക്കിൾ ബ്രിഗേഡ് .

കൗമാരക്കാരുടെ മാനസിക ശാരീരിക ഭൗതിക വികനത്തിന് സൈക്ലിംഗ് സ്ഥായിയായ ഒരു വ്യായാമമുറയും ന്യൂ ജനറേഷൻ കായിക ഇനവുമായി മാറ്റുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ലക്ഷ്യബോധവുo സാമൂഹികപ്രതിബദ്ധയും നഷ്ടപ്പെടുന്ന പുതുതലമുറയെ സൈക്കിൾ ലഹരിയിലൂടെ ചലനാത്മകവും സർഗാത്മകവുമായ വിഞ്ജാന സമൂഹമാക്കി ആരോഗ്യമുള്ള രാഷ്ട്രത്തിന്റെ പുനർ നിർമാണത്തിൽ പങ്കാളികളാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പദ്ധതിക്ക് കീഴിൽ ആവിഷ്കരിച്ചിട്ടുള്ളത് .

പദ്ധതിയുടെ നിർവഹണത്തിൽ പ്രാരംഭഘട്ടത്തിൽ ജില്ലയിലെ തെരെഞ്ഞെടുത്ത ഹയർസെക്കണ്ടറി സ്കൂൾ എൻഎസ്എസ് , യൂണീറ്റുകൾ വഴി സ്വയം സന്നദ്ധരായ 20 ൽ കുറയാത്ത വിദ്യാർത്ഥി വിദ്യാര്‍ത്ഥിനികളെയും ഒരു ടീച്ചർ കോ -ഡിനേറ്ററേയും ഉള്‍പ്പെടുത്തിയുള്ളതാണ് സൈക്കിൾ ബ്രിഗേഡ്. ഗ്രാൻഡ് സൈക്കിൾ ചാലെഞ്ച് വഴി കോഴിക്കോട് ജില്ലയിൽ ഇത് നടപ്പിലാക്കി വരുന്നുണ്ട്.

അംഗങ്ങൾക്ക് പ്രൊഫഷണൽ സൈക്ലിംഗ് പരിശീലനം കൂടാതെ സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം , ഉത്തരവാദിത്ത ടൂറിസം , ആരോഗ്യകേരളം , കായിക വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനങ്ങളിലും പ്രചാരണങ്ങളിലും ഭാഗമാക്കാൻ അവസരം ഒരുക്കുകയും ഇതിന്റെ ഭാഗമാണ്.