പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തില്‍ കമ്മീഷണർ ഓഫീസിനു മുന്നില്‍ ബിന്ദു അമ്മിണിക്കു നേരെ മുളകു പൊടി ആക്രമണം; നോക്കി നിന്നു പൊലീസ്

single-img
26 November 2019

ശബരിമലയിലേക്കു തിരിച്ച ബിന്ദു അമ്മിണിക്കു നേരെ കമ്മീഷണര്‍ ഓഫീസില്‍ വച്ച് മുളകു പൊടി ആക്രമണം. അന്താരാഷ്ട്ര ഹിന്ദു പരിഷത് നേതാവ് പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. പൊലീസ് നോക്കി നില്‍ക്കെ കമ്മീഷണര്‍ ഓഫീസിലെത്തിയ ബിന്ദുവിന്റെ ദേഹത്ത് മുളകുപൊടി സ്‌പ്രേ ചെയ്യുകയായിരുന്നു.

https://www.facebook.com/pratheeshv1/posts/2567669543270695

ബിന്ദുവിന്റെ ദേഹത്ത് മുളകുപൊടി സ്‌പ്രേ ചെയ്യുന്ന വീഡിയോ ഹിന്ദു പരിഷദ് നേതാവ് പ്രതീഷ് വിശ്വനാഥന്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

മുളകുപൊടിയല്ലെന്ന് ഹിന്ദു പരിഷദ് പ്രവര്‍ത്തകര്‍ വാദിച്ചു. എന്നാല്‍ ബിന്ദു തന്റെ കയ്യില്‍ പുരണ്ട മുളകുപൊടി ഒരു പ്രവര്‍ത്തകന്റെ മുഖത്ത് പുരട്ടി കാണിച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ ബിന്ദു പ്രതിഷേ്ധക്കാരുടെ കരണത്തടിച്ചെന്നും ആരോപണമുണ്ട്. മുളകു പൊടിയെറിഞ്ഞയാളെ ബിന്ദു കാണിച്ചു കൊടുത്തതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.തൃപ്തി ദേശായിയും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയിട്ടുണ്ട്