അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കീഴടങ്ങി

single-img
26 November 2019

കൊച്ചി : മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകകേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷഹീം കീഴടങ്ങി. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായ ഷഹീമിനെ എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അതേസമയം അഭിമന്യുവിനെ കുത്തിയ സഹല്‍ എന്ന ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. 2018ല്‍ ജൂലൈ 2ന് നടന്ന സംഭവത്തിലെ പ്രധാനപ്രതിയെ പിടികൂടാന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. മഹാരാജാസ് കോളജിലെ ചുമരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഭിമന്യുവിനൊപ്പം കുത്തേറ്റ വിദ്യാര്‍ത്ഥി അര്‍ജുന്‍ ചികിത്സയിലായിരുന്നു. അര്‍ജുനെ കത്തികൊണ്ട് കുത്തിയ പ്രതിയാണ് ഇപ്പോള്‍ കീഴടങ്ങിയ ഷഹീം.