162 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി; സ്വകാര്യഹോട്ടലില്‍ എംഎല്‍എമാര്‍ ഒരുമിച്ച് കൂട്ടി ത്രികക്ഷിസഖ്യം

single-img
25 November 2019

മഹാരാഷ്ട്രയില്‍ ബിജെപിയെ വെട്ടിലാക്കി ത്രികക്ഷി സഖ്യങ്ങള്‍. 162 എംഎല്‍എമാരുടെ പിന്തുണക്കത്ത് മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് കൈമാറി. മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് എംഎല്‍എമാരെ ഒരുമിച്ച് കൂട്ടിയിരിക്കുന്നത്.
ലോങ് ലിവ് മഹാവികാസ് അഘാഡി മുദ്രാവാക്യങ്ങളോടെയാണ് എംഎല്‍എമാര്‍ ഹോട്ടലില്‍ എത്തിയത്.
ശിവസേനാ നേതാക്കളായ ഉദ്ധവ് താക്കറെ,ആദിത്യ താക്കറെ എന്‍സിപി നേതാക്കളായ ശരദ് പവാര്‍ഡ,സുപ്രിയ സുളെ കോണ്‍ഗ്രസ് നേതാക്കളും ഹോട്ടലില്‍ എത്തി.

മുഴുവന്‍ എംഎല്‍എമാരെയും അഭിസംബോധന ചെയ്ത് ഉദ്ദവ് താക്കറെയും ശരത് പവാറും സംസാരിച്ചു.ഇത് മഹാരാഷ്ട്രയുടെ സുസ്ഥിര സര്‍ക്കാരിനുള്ള സഖ്യകക്ഷിയാണെന്ന് ഓര്‍മപ്പെടുത്തിയായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രസംഗം.

ബിജെപിക്ക് ഭൂരിപക്ഷമില്ലെന്നും ഉടന്‍ ദേവേന്ദ്രഫട്‌നാവിസ് രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നാളെ സുപ്രിംകോടതി തീരുമാനം വരാനിരിക്കെയാണ് ത്രികക്ഷിയുടെ ശക്തിപ്രകടനം.