സൗദിയില്‍ എട്ടോളം എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തു; പ്രതികരിക്കാതെ ഭരണകൂടം

single-img
25 November 2019

സൗദിയിൽ എട്ടോളം എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റു ചെയ്തതായി ലണ്ടന്‍ ആസ്ഥാനമായുള്ള സൗദിയിലെ മനുഷ്യാവകാശ സംഘടനയായ എഎല്‍ക്യുഎസ്ടിയുടെ റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ഇവരെ വീടുകളിൽ നിന്നും സൗദി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

പക്ഷെ ഇതുവരെ അറസ്റ്റിന്റെ കാരണം വ്യക്തമാകുകയോ പുറത്തുവന്ന വാര്‍ത്തയോട് സൗദി ഭരണകൂടം പ്രതികരിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്ത് രാഷ്ട്രീയ തടവുകാര്‍ ഇല്ലെന്നാണ് സർക്കാരിന്റെ അവകാശവാദം. അതേസമയം ആക്ടിവിസ്റ്റുകളെ നിരീക്ഷിക്കുക എന്നത് സാമൂഹിക സുരക്ഷിതത്വത്തിന് ആവശ്യമാണെന്ന് സൗദി പോലീസ് ഉദ്യോഗസ്ഥര്‍ മുൻപേ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ടായിരുന്നു.

അന്താരാഷ്‌ട്ര മാധ്യമമായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം സൗദിയിൽ അറസ്റ്റിലായവരില്‍ ആരും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരല്ല. ചിലരാകട്ടെ ആക്ടിവിസ്റ്റുകളും എഴുത്തുകാരുമാണ്. ബാക്കിയുള്ളവർ വിവിധ മേഖലകളിലെ സംരംഭകരുമാണ്.