രാഹുല്‍ ഗാന്ധി എവിടെ എന്നറിയില്ല; വയനാട് എംപിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി

single-img
25 November 2019

വയനാട് ലോക്സഭാ മണ്ഡലം എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പോലീസിൽ പരാതി. എടക്കരയിലെ പോലീസ് സ്റ്റേഷനിലാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് പരാതി നല്‍കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി ഇപ്പോൾ എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയുണ്ട് എന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള അഭ്യൂഹങ്ങൾ എല്ലാം തന്നെ നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നുണ്ട്. അതേസമയം അജി തോമസിന്‍റെ പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.