രാഹുൽ ഗാന്ധിയെ ഗൂഗിളിൽ തിരഞ്ഞ് ആളുകൾ

single-img
25 November 2019

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളും , തുടർന്നുള്ള നടപടികളും പ്രതിസന്ധികളുമൊക്കെയായി കോൺഗ്രസ് സജീവമായി നിൽക്കുന്ന സമയത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധിയുടെ അസാന്ധ്യം ചർച്ചയാകുകയാണ്. നിരവധിപ്പേരാണ് രാഹുലെവിടെ എന്ന ചോദ്യമുയർത്തുന്നത്.

അതിനിടെ പലരും രാഹുലിനെ തിരയാൻ ഗൂഗിളിന്റെ സഹായം തേടുകയുമുണ്ടായി. നിരവധിയാളുകളാണ് രാഹുൽ എവിടെയെന്ന ചോദ്യവുമായി ഗൂഗിളിൽ സെർച്ച് ചെയ്യാനെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയാളുകളാണ് ഈ ചോദ്യം ഉന്നയിച്ചതെന്ന് സെര്‍ച്ച്‌ എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിളിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ രാഹുല്‍ ധ്യാനം ചെയ്യാന്‍ പോയതാണെന്ന വാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തി. എന്നാല്‍ എവിടേക്കാണ് പോയതെന്ന് പറയാന്‍ നേതാക്കള്‍ തയ്യാറായില്ല. എല്ലാകാലത്തും ഇതുപോലെ ധ്യാനം ചെയ്യുന്നതിനായി രാഹുല്‍ വിദേശത്തേക്ക് പോകാറുണ്ടെന്നും ഇപ്പോള്‍ അവിടെയാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല പ്രതികരിച്ചിരുന്നു.