കുതിച്ചുയർന്ന് ഉള്ളിവില; കിലോയ്ക്ക് 100 കടന്നു

single-img
25 November 2019

സംസ്ഥാനത്ത് ഉള്ളിക്കും സവാളയ്ക്കും പൊള്ളുന്ന വില.കഴിഞ്ഞ ദിവസത്തെ വിവരമനുസരിച്ച് വിപണിയിൽ ഉള്ളി കിലോയ്ക്ക് 100 രൂപ കടന്നു. സ​വാ​ള​ക്ക്​ കോ​ഴി​ക്കോ​ട്​ മാ​ര്‍​ക്ക​റ്റി​ല്‍ ഞാ​യ​റാ​ഴ്​​ച കി​ലോ​ക്ക്​ ചി​ല്ല​റ വി​ല 100 രൂ​പ​യെ​ത്തി. പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ മൊ​ത്ത വി​ല കി​ലോ​ക്ക്​ 94ലെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.

വെ​ള്ളി​യാ​ഴ്​​ച 90 രൂ​പ​യു​ണ്ടാ​യി​രു​ന്ന​താ​ണ്​ ഒ​റ്റ​ദി​വ​സം​കൊ​ണ്ട്​ കു​തി​ച്ചു​യ​ര്‍​ന്ന​ത്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണ്​ വ​ലി​യ ഉ​ള്ളി​വി​ല 100 ക​ട​ക്കു​ന്ന​തെ​ന്ന്​ ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​ഞ്ഞു.  മ​ഹാ​രാ​ഷ്​​ട്ര​യി​ലെ പ്ര​ള​യ​വും കൃ​ഷി​നാ​ശ​വു​മാ​ണ്​ വ​ന്‍ വി​ല​ക്ക​യ​റ്റ​ത്തി​ന്​ കാ​ര​ണം.