രമ്യാഹരിദാസിനെ കയ്യേറ്റം ചെയ്തസംഭവം; കോണ്‍ഗ്രസ് ആടിനെ പട്ടിയാക്കുന്നുവെന്ന് വി മുരളീധരന്‍

single-img
25 November 2019

ദില്ലി: ലോക്‌സഭയില്‍ മാര്‍ഷലുകളുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ രമ്യാഹരിദാസ് എംപിയും കേരളത്തിലെ മറ്റ് കോണ്‍ഗ്രസ് നേതാക്കളും മാപ്പ് പറയണമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. സ്പീക്കറുടെ ഉത്തരവ് അനുസരിച്ചാണ് മാര്‍ഷലുകള്‍ സഭയില്‍ പ്രവേശിച്ചത്. ഇവരുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ് വനിതാ എംപിയും കോണ്‍ഗ്രസ് നേതാക്കളും ചെയ്തത്. പുരുഷ മാര്‍ഷലുകളുടേത് കയ്യേറ്റശ്രമമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കുന്നത് പോലെയാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് ഭൂരിപക്ഷം നേടിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് വാഗ്ദാനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ അട്ടിമറിച്ചു. ദേവേന്ദ്രഫട്‌നാവിസ് മുഖ്യമന്ത്രിയായതില്‍ മഹാരാഷ്ട്രയില്‍ ആരും പ്രതിഷേധിച്ചിട്ടില്ല. ജനങ്ങള്‍ക്കില്ലാത്ത പ്രതിഷേധം പാര്‍ലമെന്റില്‍ നടത്തിയ കോണ്‍ഗ്രസ് ഇത് പുതിയ ഇന്ത്യയാണെന്ന് ഓര്‍ക്കണമെന്നും അദേഹം പറഞ്ഞു.