വയനാട്ടില്‍ സദാചാര ഗുണ്ടകളുടെ ആക്രമണം; യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

single-img
25 November 2019

കല്‍പ്പറ്റ: വയനാട് വാകേരിയില്‍ യുവാവിനെ സദാചാരഗുണ്ടകള്‍ മര്‍ദ്ദിച്ചു . പ്രദേശവാസികളായ സ്ത്രീകളെ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് യുവാവിനെ കെട്ടിയിട്ട് നഗ്നാക്കി മര്‍ദ്ദിച്ചത്. വടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ചായിരുന്നു അക്രമണമെന്ന് നാട്ടുകാര്‍ പറഞ്ഞു.മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചിട്ടുണ്ട്.

വാകേയിരിയില്‍ സമീപത്തെ വീട്ടിലെത്തിയ യുവാവിനെ ഒരുസംഘം ആളുകള്‍ വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൊലീസ് നേരിട്ടെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തില്‍ മീനങ്ങാടി പൊലീസ് കേസെടുത്തു.