നടി മോളി കണ്ണമാലിയുടെ ചികിത്സാ ചെലവ് മമ്മൂട്ടി ഏറ്റെടുക്കുന്നു

single-img
25 November 2019

ചാളമേരി എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കലാകാരിയാണ് മോളി കണ്ണമാലി. ടെലിവിഷനിലും സിനിമയിലും കഥാപത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രശസ്തി നേടിയ താരം ഇപ്പോള്‍ ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് രോഗ ശയ്യയിലാണ്.

അവശയായി രോഗാവസ്ഥയില്‍ കഴിയുന്ന മോളിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തയായിരുന്നു. ഇപ്പോൾ ഇതാ മോളിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി.

മോളി ചേച്ചിക്ക് പറയാനുള്ളത് കേൾക്കു….

Posted by Bineesh Bastin on Sunday, November 24, 2019

കഴിഞ്ഞ ദിവസം നടന്‍ ബിനീഷ് ബാസ്റ്റിന്‍ മോളിയെ കാണാന്‍ എത്തിയപ്പോഴാണ് മമ്മൂട്ടി തന്നെ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത കാര്യം മോളി പറഞ്ഞത്. “മമ്മൂട്ടി സാറിന്റെ പിഎ എന്നെ വിളിച്ചിരുന്നു. സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നും ചികിത്സയുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ഉടന്‍ അങ്ങോട്ട് പോകും” – മോളി പറഞ്ഞു.