അധികാരമില്ലാത്ത അവസ്ഥ ബിജെപിയെ മാനസിക വിഭ്രാന്തിയിലാക്കും; ഭരണത്തിൽ വന്നാൽ മാനസികാരോ​ഗ്യ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ശിവസേന

single-img
25 November 2019

മഹാരാഷ്ട്രയിൽ തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ സംസ്ഥാനമാകെ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ശിവസേന വക്താവ് സജ്ഞയ് റാവത്ത്. അധികാരം ഇല്ലാത്ത അവസ്ഥ ബിജെപിയെ മാനസിക വിഭ്രാന്തിയിലാക്കുമെന്നും അത് പരിഹരിക്കാന്‍ ശിവസേനയുടെ സർക്കാർ വേണ്ട നടപടികൾ കെെക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“സംസ്ഥാനത്ത് നിലവില്‍ ഭരണം നേടാൻ ആവശ്യമുള്ള ഭൂരിപക്ഷം ശിവസേനയുടെ സഖ്യത്തിനുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേന – എൻസിപി – കോൺഗ്രസ് സഖ്യസർക്കാർ അധികാരത്തിൽ വന്നാൽ ചിലരുടെയൊക്കെ മാനസിക നില തെറ്റാൻ സാധ്യതയുണ്ട്. പക്ഷെ സർക്കാർ തന്നെ അതിനുവേണ്ട പരിഹാരം കാണും”. റാവത്ത് പറഞ്ഞു.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള എംഎൽഎമാരുടെ ഒപ്പുകൾ അതാത് പാർട്ടികളുടെ കയ്യിലുണ്ട്. 170 എംഎല്‍എമാര്‍ തങ്ങളെ പിന്തുണയ്ക്കുന്നു എന്ന ബിജെപിയുടെ അവകാശവാദം വ്യാജമാണ്. അധികാര ലബ്ധിക്കായി എത്രത്തോളം താഴാനും മടിയില്ലാത്തവരാണ് ബിജെപിയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.