സംസ്ഥാനത്തെ എല്ലാ അഭയാര്‍ത്ഥികള്‍ക്കും ഭൂമി പതിച്ചുനല്‍കും: മമത ബാനര്‍ജി

single-img
25 November 2019

സംസ്ഥാനത്തെ എല്ലാ അഭയാര്‍ത്ഥികള്‍ക്കും ഭൂമി പതിച്ചുനല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെയും സ്വകാര്യ ഉടമസ്ഥതയിലും സംസ്ഥാനത്തുള്ള ഭൂമിയിലെ കോളനികള്‍ നിയമവിധേയമാക്കുമെന്നും മമത അറിയിച്ചു.

പശ്ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ഭൂമിയിലടക്കം ഒട്ടേറെ കോളനികളുണ്ടെന്നും അവിടെ താമസിക്കുന്നവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്നും മമത പറഞ്ഞു.

അത്തരത്തില്‍ വസിക്കുന്നവര്‍ക്ക് ഭൂമി ഉടമാവകാശം നല്‍കാന്‍ സര്‍ക്കാര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ കേന്ദ്രം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കുകയാണ് ചെയ്യുന്നതെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ബംഗാളിലെ സംസ്ഥാന സര്‍ക്കാര്‍ അധീനതയിലുളള ഭൂമിയിലെ 94 കോളനികള്‍ നിയമവിധേയമാക്കിയിരുന്നുവെന്നും മമത ചൂണ്ടിക്കാട്ടി.