തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയുടെ പക്കൽ പണമില്ല; പൊതുജനങ്ങൾ സഹായിക്കണമെന്ന് കെജരിവാൾ

single-img
25 November 2019

ഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പൊതുജനങ്ങളോട് സാമ്പത്തിക സഹായം അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി​ക്ക് പ​ണ​മി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നും, ത​നി​ക്കു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ ജ​ന​ങ്ങ​ളാ​ണ് നേ​രി​ടേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

അതേസമയം ബിജെപിയെ വിമർശിച്ചും കെജരിവാൾ പരാമർശം നടത്തി. അനധികൃത കോളനികൾ രജിസ്റ്റർ ചെയ്ത് തരാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം വിശ്വസിക്കരുതെന്ന് കെജരിവാൾ പറഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഈ ​കോ​ള​നി​ക​ളി​ല്‍ താ​ന്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക​യും റോ​ഡു​ക​ളും ഓ​ട​ക​ളും നി​ര്‍​മി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം ഇ​വ​ര്‍ എ​വി​ടെ​യാ​യി​രു​ന്നെ​ന്നും കേ​ജ​രി​വാ​ള്‍ ചോ​ദി​ച്ചു.