ബിജെപി പൂജ്യം പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടി; മുന്നോട്ട് പോകുന്നത് പണത്തിലൂടെ മാത്രം: യൂട്യൂബര്‍ ധ്രുവ് റാഠി

single-img
25 November 2019

തെരഞ്ഞെടുപ്പിനെ തുടർന്ന് കുതിരക്കച്ചവടത്തിലൂടെ മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിച്ച ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂട്യൂബര്‍ ധ്രുവ് റാഠി രംഗത്തെത്തി. ബിജെപി എന്നത് പൂജ്യം പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടിയാണെന്നും ആ പാര്‍ട്ടിക്ക് വിശ്വാസ്യതയും സത്യസന്ധതയും നഷ്ടപ്പെട്ടു കഴിഞ്ഞെന്നും ധ്രുവ് റാഠി പറഞ്ഞു.

മറ്റുള്ള പാർട്ടികളിൽ നിന്നും മൂന്നാം കിട വില്‍പ്പന ചരക്കുകളെ വാങ്ങി അവര്‍ സര്‍ക്കാരുകള്‍ രൂപീകരിക്കുകയാണ്. പണം എന്നതിലൂടെ മാത്രം അവര്‍ മുന്നോട്ടുപോകുകയാണ്. ആത്മാഭിമാനം ഇല്ലാതെ ചില വിഡ്ഡികള്‍ മാത്രമേ അത്തരമൊരു പാര്‍ട്ടിയെ പിന്തുണയ്ക്കൂവെന്നും ധ്രുവ് റാഠി പറയുന്നു.

ഇതിന് മുൻപും പലതവണ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ധ്രുവ് റാഠി രംഗത്തെത്തിയിരുന്നു. പ്രധാനമായും യൂട്യൂബ് വീഡിയോകളിലൂടെയാണ് ധ്രുവ് ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങളിലേക്ക് എത്തുക.

കഴിഞ്ഞ മന്ത്രിസഭയുടെ തെരഞ്ഞെടുപ്പിലെ ഗംഗാ ശുചീകരണം, പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമം, സ്നാനഘട്ടങ്ങളുടെ ശുചീകരണം, മാലിന്യത്തിനെതിരെ സ്വച്ഛ് ഭാരത് തുടങ്ങി മോദി വാഗ്ദാനം ചെയ്ത പദ്ധതികളൊന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് വിവിധ വീഡിയോകളിലൂടെ ധ്രുവ് റാഠി തുറന്നുകാട്ടിയിരുന്നു.