അങ്കമാലിയിൽ റോഡിന് നടുവിൽ അമോണിയം ടാങ്കർ മറിഞ്ഞു

single-img
25 November 2019

എറണാകുളം അങ്കമാലിക്കടുത്ത് ചിറങ്ങരയിൽ അമോണിയം ടാങ്കർ മറിഞ്ഞു. റോഡിന് നടുവിലായിരുന്നുടാങ്കർ ലോറി മറിഞ്ഞത്.ആർക്കും പരിക്കുകളില്ല. അതേസമയം അങ്കമാലിയി ബാങ്ക് കവലയിൽ വച്ച് രാവിലെ 7:30ഓടെ നടന്ന മറ്റൊരു അപകടത്തിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല് പേർ മരിച്ചിരുന്നു. ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്.

അപകടത്തിൽ ബസിനടിയിൽ പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ബസിലെ യാത്രക്കാർക്കാർക്കും പരിക്കുകളില്ല. ഏയ്‍ഞ്ചൽ എന്ന് പേരുള്ള സ്വകാര്യ ബസാണ് ഓട്ടോയിൽ ഇടിച്ചത്.