അത്താണിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

single-img
25 November 2019

കൊച്ചി: നെടുമ്പാശേരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതികളായ വിനു വിക്രമന്‍, ഗ്രീന്‍ഡേഷ്, ലാല്‍ കിച്ചു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുരുത്തിശേരി സ്വദേശി ഗില്ലാപ്പി എന്നു വിളിക്കുന്ന ഗുണ്ടാത്തലവന്‍ ബിനോയിയെയാണ് കാറിലെത്തിയ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ അത്താണിയിലുള്ള ബാറിന് മുന്നിലായിരുന്നു സംഭവം. കൊലപാതകത്തില്‍ മറ്റു പ്രതികളായ അഖില്‍, അരുണ്‍, ജസ്റ്റിന്‍, ജിജീഷ്എന്നിവരെ അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു. പ്രതികളിലൊരാളായ അഖിലിനെ കൊല്ലപ്പെട്ട ബിനോയിയുടെ സംഘത്തില്‍പ്പെട്ടവര്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിന് കാരണമായത്.