കോംഗോയിൽ വിമാനം തകർന്നുവീണു; 24 മരണം

single-img
25 November 2019


കിഴക്കൻ ഡെ​മോ​ക്രാ​റ്റി​ക് റി​പ​ബ്ലി​ക് ഓ​ഫ് കോംഗോയിൽ വിമാനം തകർന്നു വീണ് 24 പേർ മരിച്ചു. വി​മാ​ന​ത്തി​ല്‍ 17 യാ​ത്ര​ക്കാ​രും ര​ണ്ടു ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് അം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു.


നോ​ര്‍​ത്ത് കി​വു​വി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണു  യാ​ത്രാ​വി​മാ​നം വീടുകൾക്കുമേൽ തകർന്നു വീണത്. നോ​ര്‍​ത്ത് കി​വു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു പ​റ​ന്നു​യ​ര്‍​ന്ന ഉടൻ തന്നെ വിമാനം കാണാതാവുക യായിരുന്നു. കുറച്ചു സമയത്തിനുശേഷം സ​മീ​പ​ത്തെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ ത​ക​ര്‍​ന്നു വീ​ഴു​ക​യു​മാ​യി​രു​ന്നു.